Follow the News Bengaluru channel on WhatsApp

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം; നിരോധിക്കപ്പെട്ടവ ഇവയൊക്കെ

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റതവണ ഉപയോഗിക്കാന്‍ മാത്രം കഴിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇവയുടെ നിര്‍മാണം, ശേഖരണം, ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവക്കെല്ലാം നിരോധനം ബാധകമാകും.

നിരോധിക്കപ്പെട്ട ഉല്‍പന്നങ്ങള്‍

  • പ്ലാസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയര്‍ബഡ്
  • ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക്
  • പ്ലാസ്റ്റിക് ഫ്‌ലാഗ്
  • കാന്‍ഡി സ്റ്റിക്ക്
  • ഐസ്‌ക്രീം സ്റ്റിക്
  • തെര്‍മോക്കോള്‍
  • പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കുന്ന ഫോര്‍ക്ക്, സ്പൂണ്‍, കത്തി,സ്‌ട്രോ, ട്രേ
  • മധുരപലഹാര പെട്ടികളികള്‍ പൊതിയാനുള്ള പ്ലാസ്റ്റിക് ആവരണങ്ങള്‍
  • ക്ഷണപത്രിക
  • സിഗരറ്റ് പാക്കറ്റ്
  • 100 മൈക്രോണില്‍ താഴെയുള്ള
    പി.വി.സി ഉല്‍പന്നങ്ങള്‍

75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നും 120 മൈക്രോണിനു താഴെയുള്ള കാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31നും നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും നിരോധിക്കുന്നത്.

തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന – ദേശീയതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. നിര്‍മാണം, വിതരണം എന്നിവ തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകരുതെന്നു പെട്രോകെമിക്കൽ കമ്പനികൾക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിരുന്നു. ഇവ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.