Follow the News Bengaluru channel on WhatsApp

ചില മനുഷ്യർ

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിയേഴ്

ചെറിയ മഴയുള്ള സമയം. കൊടും ചൂടിന്റെ വറുതിയിൽ ആശ്വാസമായി പെയ്യുന്ന മഴയും ആസ്വദിച്ചുകൊണ്ട് പതിയെ നടക്കുകയാണ്. കുടയൊക്കെ പിടിച്ച് അൽപ്പം ദൂരെ നിന്നൊരാൾ എതിർദിശയിൽ വരുന്നുണ്ട്. കാണാൻ നല്ല എടുപ്പുള്ളൊരു മനുഷ്യൻ. നോക്കിനിൽക്കേ അയാൾ അടുത്തേക്ക് വന്നു. ആ ഷർട്ടും പാൻസും കണ്ടാലറിയാം അത്യാവശ്യം സമ്പത്തുള്ള ആളാണ്. കയ്യിൽ ഏതോ വിലകൂടിയ വാച്ചാണ് കെട്ടിയിരിക്കുന്നത്. മഴയുടെ ചെറിയ കുളിരിന് സുഖം പകരാൻ പുഴുങ്ങിയ ചോളത്തിന്റെ ആവി പറക്കുന്ന കമ്പോരെണ്ണം കയ്യിൽ പിടിച്ചിട്ടുണ്ട്. അത് വളരെ ആസ്വദിച്ച് കഴിച്ചു കൊണ്ടാണ് വരവ്.

രുചികരമായ ഭോജനത്തിന്റെ ആസ്വാദനത്തിൽ ചോളത്തിന്റെ അവസാന മണിയും വായിലായിക്കഴിഞ്ഞു. ആരുടെയെങ്കിലും കണ്ണ് തന്റെ മേലെ പതിയുന്നുണ്ടോ എന്ന് മാന്യൻ ചുറ്റും നോക്കി. ആരെയും കണ്ടില്ല. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കുകളിലാണ്. കയ്യിലിരിക്കുന്ന ചോളത്തിന്റെ വേസ്റ്റ് റോഡിൽ തന്നെയിട്ട് മാന്യൻ ആർക്കും മുഖം കൊടുക്കാതെ മുന്നോട്ട് നടന്നു. റോഡിലെ അഴുക്കുകളിലേക്ക് മറ്റൊരു സംഭാവന

≠ ഓഫീസ് യാത്രക്കാരുടെ ബഹളങ്ങൾക്ക് ശേഷം മെട്രോയിൽ തിരക്ക് കുറഞ്ഞ സമയം.. കയറിയപ്പോൾ തന്നെ ഇരിക്കാൻ സീറ്റ് കിട്ടി. തൊട്ടപ്പുറത്ത് സുമുഖനായൊരു ചെറുപ്പക്കാരൻ. കയ്യിൽ ഒരുപാട് പേജുകളുള്ള ഏതോ ഇംഗ്ലീഷ് പുസ്തകമുണ്ട്. അതെ കയ്യിൽ പ്രശസ്തമായ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ചിപ്സ് പാക്കറ് തുറന്നു വച്ചിരിക്കുന്നു. കാതുകളിൽ കുലുക്കം പകരുന്ന സംഗീതത്തിനൊപ്പം ചിപ്സിന്റെ ചീളുകൾ പാക്കറ്റിൽ നിന്നും അയാളുടെ വായിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്നു. മെട്രോയിൽ ഭക്ഷണ പദാർത്തങ്ങൾ അനുവദനീയമല്ല എന്നുള്ള അനൗൺസ്‌മെന്റ് ഓരോ സ്റ്റേഷൻ കഴിയുമ്പോഴും മുഴങ്ങുന്നുണ്ട്. സംഗീതത്തിന്റെ ലഹരിയിൽ മുന്നറിയിപ്പുക്കളുടെ ശബ്ദത്തിന്എന്ത് പ്രസക്തി. ഇടക്കെപ്പോഴോ ചിപ്സിന്റെ പാക്കറ്റ് ഒഴിഞ്ഞു. പ്ലാസ്റ്റിക് മെല്ലെ ചുരുട്ടി സുമുഖൻ മെട്രോ സീറ്റിന്റെ അടിയിലേക്ക് തട്ടി. പൊതു മുതലിന്റെ അവകാശി താൻ കൂടെയാണല്ലോ, അപ്പോളിത് സ്വഭാവികമെന്നു കണ്ണുകളുടെ വിളംബരം.

≠കോറോണയുടെ കാലമാണ്. റോഡിന്റെ വശങ്ങളിൽ പലയിടത്തും മാസ്ക് വീണ് കിടപ്പുണ്ട്. കാത് പൊട്ടിയവ, മൂക്കളയുടെ പശയിൽ തുണി ഒട്ടിപോയവ, ചുരുണ്ട് ബോളായി കാലിൽ നിന്നും കാലിലേക്ക് തട്ടി കയറുന്നവ അങ്ങനെ പല രൂപത്തിൽ. തുപ്പലും തുമ്മലുമേറ്റ് റോഡിനും വൈറസ് ബാധിച്ചിരുന്നു. മറ്റാർക്കും പനിപകരാതിരിക്കാൻ സാമൂഹ്യ സ്നേഹികളാരോക്കയോ സമ്മാനമായി നൽകിയതാണീ മാസ്കുകൾ. ഭയമല്ല ജാഗ്രതയാണല്ലോ വേണ്ടത്.

≠ഹൈദരാബാദി ബിരിയാണിയുടെ സ്വാദ് പറഞ്ഞു മനസിലാക്കിത്തരാൻ കഴിയില്ല. അത് കഴിച്ചു തന്നെ അറിയണം. ആവശ്യത്തിൽ കൂടുതൽ വാങ്ങി പാത്രത്തിൽ കുറേയെങ്കിലും ബാക്കി വെയ്ക്കണം. കൈകൾ നക്കിതുടച്ചു വൃത്തിയാക്കണം. കൈകഴുകുന്നിടത് നിന്ന് കാർക്കിച്ചും ചുമച്ചു തുപ്പിയും ശബ്ദമുണ്ടാക്കണം. സംഗീതാത്മകമായ ആ ശബ്ദത്തിൽ വേണം മറ്റുള്ളവർ ബിരിയാണി കഴിക്കാൻ. ഭക്ഷണത്തിന്റെ രുചി, നമ്മൾ മാത്രം ആസ്വദിച്ചാൽ പോരല്ലോ.

എല്ലാം വൈവിദ്യങ്ങൾ നിറഞ്ഞ ലോകത്തിലെ അതി വൈവിധ്യങ്ങളായ മനുഷ്യരുടെ നേർകാഴ്ചകൾ. സ്വന്തം സൗകര്യങ്ങൾക്കായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർ. പൊതുവിടങ്ങൾ എങ്ങനെ നശിച്ചാലും തനിക്കെന്താ എന്ന ചിന്തയുള്ളവർ. നിയമം അനുസരിക്കേണ്ടതുണ്ടോ എന്ന സംശയം ബാക്കിയാക്കി പോകുന്നവർ. പൊതുവിടങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് അറിയാത്ത മറ്റുള്ളവരുടെ അവകാശങ്ങൾ മാനിക്കാത്ത വിചിത്ര ചിന്തയുള്ള മനുഷ്യർ.

മറുപുറത്ത് മറ്റു ചിലരുണ്ട്. റോഡിനെ വീട് പോലെ വൃത്തിയാക്കി വെയ്ക്കാൻ ശ്രമിക്കുന്ന, വേസ്റ്റ് ബിന്നുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന, പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്നറിയാവുന്ന, നിയമങ്ങൾ പാലിക്കാൻ കൂടി ഉള്ളതാണന്ന് മനസിലാക്കുന്ന, പൊതുമുതൽ നശിപ്പിക്കാതെ സൂക്ഷിക്കുന്ന, മറ്റാർക്കും ബുദ്ധിമുട്ടുണ്ടാകാതെ ജീവിക്കുന്ന, തന്റെ സ്വാതന്ത്ര്യത്തിന്റെ അധികാരങ്ങളെല്ലാം സ്വന്തം മൂക്കിൻ തുമ്പത്ത് അവസാനിക്കുന്നുവന്നു മനസിലാക്കുന്ന സാധാരണക്കാർ. അവരിൽ ചിലർ ബാക്കിയുള്ളതുകൊണ്ടാണ് ലോകം അത്രമേൽ നശിക്കാതെ നിലനിൽക്കുന്നത്. അവരുടെ എണ്ണം കൂടുമ്പോൾ മാത്രമേ ഈ ലോകം കൂടുതൽ സുന്ദരവും പ്രത്യാശാഭരിതവും ആകുകയുള്ളു. ലോകത്ത് അങ്ങനെയുള്ളവരുടെ എണ്ണം വർദ്ധിക്കട്ടെ…

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.