Follow the News Bengaluru channel on WhatsApp

രാജ്യത്തെ എല്ലാ ഇവി ചാര്‍ജിങ് സ്റ്റേഷനുകളും ഒറ്റ ആപ്പിൽ: പുതിയ ആപ്പുമായി കേന്ദ്രസർക്കാർ

ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാനവെല്ലുവിളിയാണ് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടുപിടിക്കുക എന്നത്. ഒരുപരിധി വരെ ഗൂഗിള്‍ മാപ്പ് ഇതിന് സഹായിക്കുമെങ്കിലും രാജ്യത്തെ എല്ലാ ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെയും വിവരങ്ങളുള്ള ആപ്പ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ രാജ്യത്തുള്ള ചെറുതും വലുതുമായ എല്ലാ ചാര്‍ജിങ് സ്റ്റേഷനുകളുടേയും വിവരങ്ങളും ലൊക്കേഷനും ഉള്‍പ്പെടുത്തി പുതിയ ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസ് ലിമിറ്റഡ് (CESL).

ആറ് ആഴ്ചക്കുള്ളില്‍ ആപ്പ് നിലവില്‍ വരും. ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ചാര്‍ജര്‍ ടൈപ്പ്, നിരക്കുകള്‍ എന്നിവ കൂടാതെ ചാര്‍ജിങ് സ്റ്റേഷന്‍ ബുക്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും. പൊതു ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ എല്ലാ ചാര്‍ജിങ് സ്റ്റേഷനുകളും ആപ്പില്‍ ലിസ്റ്റ് ചെയ്യും.

രാജ്യത്ത് ഇലക്‌ട്രിക് വാഹന രജിസ്ട്രേഷന്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിവേഗ ചാര്‍ജിങ് സംവിധാനങ്ങളും, അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നതോടെ മേഖല പുരോഗതി കൈവരിക്കുമെന്നാണു വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍ വില വര്‍ധന ആളുകളെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ രാജ്യത്ത് സ്ഥാപിക്കാനാണ് സിഇഎസ്‌എല്ലിന്റെ പദ്ധതി. രാജ്യത്തെ പ്രധാന ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഓരോ 25 കിലോമീറ്ററുകളിലും 50KW ചാര്‍ജിങ് സ്‌റ്റേഷനും ഓരോ 100 കിലോമീറ്ററുകളിലും 100KW ചാര്‍ജിങ് സ്‌റ്റേഷനും സ്ഥാപിക്കാനും സിഇഎസ്‌എല്ലിന് പദ്ധതിയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.