Follow the News Bengaluru channel on WhatsApp

സ്വാതന്ത്ര്യസമര സേനാനികളെ ഗവർണർ വീട്ടിലെത്തി ആദരിക്കും

ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സ്വാതന്ത്ര്യ സമരസേനാനികളെ വീട്ടിലെത്തി ആദരിക്കും. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻ്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് ആദരമേർപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഗവർണർ വീട്ടിലെത്തി സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നത്. മുൻവർഷങ്ങളിൽ ഓഗസ്റ്റ് ഒമ്പതിന് സ്വതന്ത്ര്യസമരസേനാനികളെ രാജ്ഭവനിലേക്ക് ക്ഷണിച്ചാണ് ആദരവ് അർപ്പിച്ചിരുന്നത്.

മല്ലേശ്വരം സ്വദേശി നാഗഭൂഷൺ റാവു (101), ഹലസൂരു സ്വദേശി നാരായണമ്മ(95) എന്നിവരുടെ വീടുകളിലാണ് ഗവർണർ സന്ദർശനം നടത്തുക. ഇവരോടൊപ്പം ഒരു മണിക്കൂർ സമയം ചെലവഴിക്കും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ പ്രായാധിക്യം പരിഗണിച്ചാണ് ഗവർണർ നേരിട്ട് വീട്ടിലെത്തുന്നതെന്ന് രാജ്ഭവൻ അറിയിച്ചു. അദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമുണ്ടാകും. സ്വാതന്ത്ര്യസമര സേനാനികൾ ഉൾപ്പെടെയുള്ളവർ ഗവർണരുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.