Follow the News Bengaluru channel on WhatsApp

ബെംഗളൂരു ആസിഡ് ആക്രമണകേസ്: കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: വിവാഹാഭ്യാർഥന നിരസിച്ചതിന് ബെംഗളൂരുവിൽ യുവതിക്കുനേരെ നടന്ന ആസിഡ് ആക്രമണക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 770 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 92 സാക്ഷികളുടെ പേരുണ്ട്.

ഏപ്രിൽ 28-നായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ 23-കാരിക്കുനേരേയാണ് ആസിഡ് ആക്രമണം ഉണ്ടായത്. 35 ശതമാനം പൊള്ളലേറ്റ യുവതി മൂന്നുമാസത്തിലേറെയായി സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നെഞ്ചിലും തലയ്ക്കും പൊള്ളലേറ്റതിനാൽ ചർമം മാറ്റിവെക്കൽ ചികിത്സ നടത്തിയിരുന്നു. ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു.

ആസിഡ് ആക്രമണം നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രതി നാഗേഷി(27)നെ 16 ദിവസത്തിന് ശേഷം തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽനിന്നാണ് പോലീസ് പിടികൂടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.