യുഎസില്‍ ആക്രമണത്തിനിരയായ സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ; ആരോഗ്യനില അതീവ ഗുരുതരം

 

ന്യൂയോര്‍ക്ക്: യുഎസില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനും ലോകപ്രശസ്ത എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയുടെ(75) നില അതീവ ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും റഷ്ദിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിയില്‍ പ്രഭാഷണത്തിനായി അവതാരകന്‍ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാള്‍ സ്റ്റേജില്‍ കയറി റുഷ്ദിയെ കഴുത്തില്‍ കുത്തുകയായിരുന്നെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാദി മറ്റാര്‍ എന്ന 24കാരനാണ് ആക്രമിച്ചത്.

‘ദ് സാറ്റാനിക് വെഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980കളുടെ അവസാനം മുതല്‍ റുഷ്ദിക്കു വധഭീഷണിയുണ്ട്. 1988ല്‍ പുസ്തകം ഇറാനില്‍ നിരോധിച്ചു. റുഷ്ദിയെ കൊല്ലുന്നവര്‍ക്കു മൂന്നു മില്യന്‍ യുഎസ് ഡോളര്‍ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു. പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചതോടെയാണ് പൊതുവേദികളില്‍ സജീവമായത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.