Follow the News Bengaluru channel on WhatsApp

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മദ്രസകൾ തകർക്കുമെന്ന് അസം മുഖ്യമന്ത്രി

ന്യുഡൽഹി: മദ്രസകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങൾ തകർക്കുമെന്ന് അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ വ്യക്തമാക്കി. അടുത്തിടെ ജിഹാദി പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച മദ്രസ കെട്ടിടം മാനദണ്ഡങ്ങൾ ലംഘിച്ചതിന് അധികൃതർ തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ബോംഗൈഗാവ് ജില്ലയിലെ മദ്രസയാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നാരോപിച്ച് തകർത്തത്. മദ്രസകൾ തകർക്കാനല്ല ഭരണകൂടം ശ്രമിക്കുന്നതെന്നും ഭീകര പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകര സംഘടനയായ അൽഖ്വയ്ദ പ്രവർത്തകർക്ക് സഹായം നൽകിയതിൽ മദ്രസയ്‌ക്ക് ബന്ധമുള്ളതിനാലാണ് ബോംഗൈഗാവിലെ മദ്രസ തകർത്തത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുമായും അൻസറുൾ ബംഗ്ലാ ടീമുമായും ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് വർഷമായി ഭീകരർക്ക് അനധികൃതമായി അഭയം നൽകിയ മറ്റൊരു മദ്രസയും നേരത്തെ സർക്കാർ പൊളിച്ചിരുന്നു. ഇതിനു പുറമെ ഈ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മദ്രസയിലെ അധ്യാപകനെ ഗോൾപാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്രസയിൽ പോലീസ് റെയ്ഡ് നടത്തിയത്. ഭീകര സംഘടനകൾക്ക് സഹായം നൽകുന്ന നിരവധി കെട്ടിടങ്ങൾ അടുത്തിടെ സർക്കാർ ഇടപെട്ട് തകർത്തിരുന്നു. രാജ്യത്ത് ഈ വർഷം മാർച്ച്‌ മുതൽ ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുള്ള 40-ലധികം പേർ അറസ്റ്റിലായതായാണ് റിപ്പോർട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.