Follow the News Bengaluru channel on WhatsApp

വാട്‌സ് ആപ്പ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്റര്‍നെറ്റ് സഹായത്തോടെയുള്ള ഫോണ്‍വിളി, മെസേജിങ് ആപ്പുകളായ വാട്‌സ് ആപ്പ്, സിഗ്നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയുടെ ഉപയോഗത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപിക്കരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ടെലികോം കമ്പനികളെ പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് സൂചനകൾ. ടെലികോം വകുപ്പ് കഴിഞ്ഞാഴ്ച ടെലികോം റെഗുലേറ്ററി അതോററ്ററി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ചുള്ള നിര്‍ദേങ്ങള്‍ രൂപികരിക്കുന്നതിനായി കത്തയച്ചിട്ടുണ്ട്. അവസാനമായി 2008ലാണ് ഇന്റര്‍നെറ്റ് കോളുകളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സാങ്കേതിക വിദ്യ വികസിച്ചതും, സാമൂഹികാന്തരീക്ഷം മാറിയതും കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ആവശ്യം.

ടെലികോം സേവനദാതാക്കളും, വാട്‌സ് ആപ്പ് അടക്കം ഇന്റര്‍നറ്റ് കോളുകള്‍ നല്‍കുന്ന ആപ്പുകളും ചെയ്യുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിച്ച് ‘ഒരേ സേവനം, ഒരേ നിയമം’ കൊണ്ടുവരണം. ടെലികോം മേഖലയില്‍ ഉളള പോലെ ലൈസന്‍സ് ഫീ, ഇന്റര്‍നെറ്റ് കോള്‍ ദാതാക്കള്‍ക്കും നല്‍കണമെന്നുമാണ് ടെലികോം പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.