Follow the News Bengaluru channel on WhatsApp

ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ്; ആസ്തി 85700 കോടിയിലധികം, തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടു

പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്‌റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. രാജ്യത്തുടനീളമുള്ള 7,123 ഏക്കറിലുള്ള 960 പ്രോപ്പർട്ടികളിൽ നിന്നായി 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റുകളിലൊന്നു കൂടിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിയ്ക്ക് സ്വന്തമായുണ്ട്.

ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്.

1974 നും 2014 നും ഇടയിൽ വിവിധ സർക്കാരുകളുടെ കീഴിൽ വിവിധ ടിടിഡി ട്രസ്റ്റുകൾ ട്രസ്റ്റിനു കീഴിലുള്ള 113 സ്വത്തുവകകള്‍  പല കാരണങ്ങളാല്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നും വി സുബ്ബ റെഡ്ഡി പറഞ്ഞു. എന്നാല്‍ 2014 ന് ശേഷം ഇന്നുവരെ തങ്ങളുടെ കീഴിലുള്ള സ്വത്തുക്കളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും റെഡ്ഡി വ്യക്തമാക്കി.

വിവിധയിടങ്ങളിലായി 960 കെട്ടിടങ്ങള്‍, തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍, തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമിയുമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ട്രസ്റ്റിന്റെ പേരിലുണ്ട്. 14 ടണ്‍ സ്വര്‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ടെന്നാണ് കണക്കാക്കിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.