Follow the News Bengaluru channel on WhatsApp

കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകന്റെ ഭാര്യക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗം പ്രവീൺ നേട്ടാറുവിന്റെ (32) വിധവ നൂതൻ കുമാരിക്ക് സർക്കാർ ജോലി നൽകി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ പ്രതിമാസം 30,350 രൂപ ശമ്പളത്തിൽ ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ സി ഗ്രൂപ്പ് വിഭാഗത്തിലാണ് നിയമനം. 1977ലെ കർണാടക സിവിൽ സർവീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളിൽ നേരിട്ട് നിയമനം സാധ്യമാവില്ല.

ജൂലൈ 26 ന് പുത്തൂരിൽ വെച്ച് ബൈക്കുകളിൽ എത്തിയ അക്രമി സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട്, കേരള ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീൺ വധക്കേസ് കർണാടക സർക്കാർ എൻഐഎക്ക് കൈമാറിയിരുന്നു. പ്രവീണിന്റെ വിധവക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 25 ലക്ഷം രൂപ സർക്കാർ സഹായം മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.