Follow the News Bengaluru channel on WhatsApp

മദ്രസ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ മദ്രസ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. മദ്രസകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

സംസ്ഥാനത്ത് മദ്രസകൾ നിരോധിക്കണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയത്. മദ്രസകളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ചില സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ 960 മദ്രസകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മദ്രസകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ സമിതി രൂപീകരിച്ചു.

റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മദ്രസകൾ നിരോധിക്കണമോ അതോ വിദ്യാഭ്യാസ വകുപ്പിന്റെ അധികാര പരിധിയിൽ കൊണ്ടുവരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഉത്തർപ്രദേശ് സർക്കാരും സമാനമായി മദ്രസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.