Follow the News Bengaluru channel on WhatsApp

പുത്തൻ ഫീച്ചറുകളുമായി സ്ട്രീമിങ് സേവനമായ യൂട്യൂബ്

പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ജനപ്രിയ സ്ട്രീമിങ് സേവനമായ യൂട്യൂബ്. വിഡിയോകൾ ഫോട്ടോ പോലെ സൂം ചെയ്തു കാണാനാകുന്നതാണ് ഇതിലൊന്ന്.

പിഞ്ച് ടു സൂം എന്നാണ് പുതിയ ഫീച്ചറിനെ വിശേഷിപ്പിക്കുന്നത്. ഇത് ഫോണുകളിലും ടാബുകളിലും കംപ്യൂട്ടറുകളിലും പോലും ലഭിക്കുമെന്നാണ് റിപ്പോർട്ട്‌. ഘട്ടംഘട്ടമായി ആയിരിക്കും സംവിധാനം ലഭിക്കുക. ഇതിനകം ആൻഡ്രോയിഡ് ഫോണുകളുടെ ലേറ്റസ്റ്റ് വേർഷൻ ഉപയോക്താക്കൾക്ക് ഈ സേവനം ലഭിക്കുന്നുണ്ട്.

സ്മാര്‍ട് ഉപകരണങ്ങളില്‍ നേരത്തേയും യൂട്യൂബ് വിഡിയോ സൂം ചെയ്യാമായിരുന്നു എങ്കിലും വിരലുകള്‍ വിട്ടാല്‍ വിഡിയോ വീണ്ടും പഴയപടിയാകുമായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഫാസ്റ്റ് ഫോര്‍വേഡിങ്ങും റീവൈന്‍ഡിങ്ങുമാണ് മറ്റു രണ്ടു ഫീച്ചറുകള്‍. അതീവ കൃത്യതയോടെ വിഡിയോയില്‍ ഫാസ്റ്റ്‌ഫോര്‍വേഡ് ചെയ്യാനും ഇതുപോലെ തിരിച്ചെത്താനും സാധിക്കും. അതുപോലെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഫ്രെയിം ഫ്രെയിമായി കാണിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം വരുന്ന മറ്റൊരു ഫീച്ചറാണ് ആംബിയന്റ് മോഡ്. ഉപഭോക്താവ് കാണുന്ന വിഡിയോയ്ക്ക് അനുയോജ്യമായ ഒരു ബാക്ഗ്രൗണ്ട് ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഈ മോഡ്.

യൂട്യൂബിലുള്ള 4-കെ വിഡിയോകള്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനൊരു ശ്രമം കമ്പനി നേരത്തെ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി, അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ കാണുന്ന ആള്‍ക്ക് 15 പരസ്യങ്ങള്‍ വരെയൊക്കെ കാണേണ്ടിവന്നിരുന്നെന്നും അത് ഒഴിവാക്കാൻ ഉപയോക്താക്കൾ പ്രീമിയം തിരഞ്ഞെടുക്കുമെന്നും കമ്പനി കണക്കുകൂട്ടിയിരുന്നു.

എന്നാൽ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് പരസ്യം കാണേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഈ നീക്കം തൽക്കാലം കമ്പനി നിർത്തിവെച്ചിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.