ചെന്നൈ- ബെംഗളൂരു- മൈസൂരു വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി; ഉദ്ഘാടനം നവംബര്‍ 11 ന്

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. നവംബര്‍ 11 ന് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും രാവിലെ 5.50 ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചക്ക് 12.30 ന് മൈസൂരുവില്‍ എത്തിചേര്‍ന്നു. കാട്പാടി, കെ.എസ്.ആര്‍. ബെംഗളൂരു എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഉച്ചക്ക് 1.05 മൈസൂരുവില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ രാത്രി 7.35 ഓടെ ചെന്നൈയില്‍ എത്തി. റൂട്ടിലുള്ള സിഗ്‌നലുകള്‍, ലെവല്‍ ക്രോസിംങ് ഗേറ്റുകള്‍, ട്രെയിനിന്റെ സാങ്കേതിക ക്ഷമത എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരീക്ഷണ ഓട്ടം.
ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ റെയില്‍വേ എന്നിവയുടെ ജനറല്‍ മാനേജര്‍മാര്‍, ചെന്നൈ, ബെംഗളൂരു, മൈസൂരു ഡിവിഷണല്‍ മാനേജര്‍മാര്‍, മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ് ഇത്. നവംബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
Trial run of Vande Bharat Express between Chennai and Mysuru conducted successfully. The train will be flagged off by Prime Minister @narendramodi on Friday, November 11@RailMinIndia @AshwiniVaishnawhttps://t.co/h2atkRKr2l
— Prasar Bharati News Services & Digital Platform (@PBNS_India) November 7, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.