പ്രശസ്ത കോമേഡിയൻ വീർ ദാസിൻ്റെ ബെംഗളൂരുവിലെ പരിപാടിക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി

ബെംഗളൂരു: പ്രശസ്ത കോമേഡിയൻ വീർ ദാസ് ബെംഗളൂരുവിൽ നവംബർ 10ന് നടത്താനിരിക്കുന്ന സ്റ്റേജ് പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന. ഹിന്ദു ജനജാഗ്രതി സമിതി ആണ് ബെംഗളൂരു വ്യാളികാവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന പരിപാടികൾക്ക് അനുമതി നൽകുന്നത് ശരിയല്ലെന്നും സാമുദായിക പ്രശ്നങ്ങൾ മൂലം കർണാടക നിരവധി ക്രമസമാധാന പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ അനുവദിക്കരുതെന്നും ജനജാഗ്രതി സമിതി പരാതിയിൽ പറഞ്ഞു. കഴിഞ്ഞവർഷം ജോൺ. എഫ് കെന്നഡി സെന്ററിൽ വെച്ച് സ്ത്രീകൾക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വീർദാസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയിൽ പകൽ സ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നുവെന്ന് ദാസ് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് മുംബൈ പോലീസും ഡൽഹി പോലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നതായും പരാതിയിൽ പറയുന്നു.
നവംബർ 11 ന് മല്ലേശ്വരം ചൗഡയ്യ ഹാളിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൈന്ദവ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഹാസ്യനടനായ മുനവ്വർ ഫറൂഖിയുടെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
Karnataka | Complaint filed against comedian Vir Das by Hindu Janajagruti Samiti at Vyalikaval PS, demanding the cancellation of his program in Bengaluru on November 10th, as his shows "hurt religious sentiments of Hindus & shows India in bad light to the world." pic.twitter.com/saeBXZUaZM
— ANI (@ANI) November 7, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.