Follow the News Bengaluru channel on WhatsApp

ഗൗരിലങ്കേഷ് വധം: പ്രധാനപ്രതിക്കെതിരായ സാക്ഷിക്ക് ഭീഷണിയെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ

ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട കേസിലെ സാക്ഷിയെ കൂറുമാറാന്‍ പ്രേരിപ്പിച്ച് ഭീഷണിപ്പെടുത്തിയതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ പരശുരാം വാഗ്മറിനെതിരേ മൊഴി നൽകിയ വിജയപുര സിന്ദഗി സ്വദേശി ദൗളത്തിനെയാണ് ഭീഷണിപ്പെടുത്തിയത്.

കോടതിയിൽ മൊഴി നല്‍കിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞാണ് ദൗളത്തിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ഭീഷണി മുഴക്കിയത്. ഇത് വകവെയ്ക്കാതെ ദൗളത്ത് ബെംഗളുരുവിലെ പ്രത്യേക കോടതിയില്‍ വാഗ്മറിനെതിരേ മൊഴി നല്‍കി. ദൗളത്തിന് നേരിട്ട ഭീഷണിയുടെ കാര്യം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.ബാലന്‍ പ്രത്യേക കോടതി ജഡ്ജി രാമചന്ദ്ര ഹുദ്ദാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ദൗളത്തിന് വീട്ടിലേക്ക് മടങ്ങാന്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. ഗൗരിക്കുനേരെ വെടിയുതിര്‍ത്തെന്ന് അന്വേഷണ സംഘം കണ്ടെത്തിയയാളാണ് പരശുരാം വാഗ്മര്‍.

2017 സെപ്തംബര്‍ 5 നാണ് ബെംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നില്‍ വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘമാണ് ഗൗരയെ വെടിവെച്ച് വീഴ്ത്തിയത്. മുഖ്യപ്രതി അമോല്‍ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മര്‍ എന്നിവരടക്കം 18 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മേയിലിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയില്‍ അഞ്ചുദിവസം വീതമാണ് വിചാരണ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.