Follow the News Bengaluru channel on WhatsApp

ഭാരത് ജോഡോ യാത്രയില്‍ വിജേന്ദറിനൊപ്പം മീശ പിരിച്ച്‌ രാഹുല്‍ ഗാന്ധി; വൈറലായി വീഡിയോ

മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോക്സിംഗ് താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്. ഖാര്‍ഗോണിലൂടെ കടന്നുപോയ യാത്രയില്‍ പങ്കെടുത്ത വിജേന്ദര്‍ രാഹുലിനൊപ്പം കിലോമീറ്ററുകളോളം നടന്നു. രാഹുലിനൊപ്പം മീശ പിരിച്ച്‌ വിജേന്ദര്‍ നടക്കുന്ന ചിത്രങ്ങളും വീഡിയോവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

അടുത്ത വര്‍ഷമാദ്യം കശ്മീരില്‍ സമാപിക്കാനിരിക്കുന്ന 3,500 കിലോമീറ്റര്‍ യാത്രയില്‍ പങ്കെടുത്ത ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളാണ് വിജേന്ദര്‍ സിങ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അദ്ദേഹം. ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2008ലെ ബെയ്ജിംഗ് ഒളിഒളിമ്പിക്സിൽ വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. ഒളിഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ കൂടിയാണ് വിജേന്ദര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.