അമേരിക്കയിൽ വ്യോമയാത്രയ്ക്ക് നിരോധനം; എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി

ന്യൂയോർക്ക്: ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടര്‍ന്ന് അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മുഴുവന്‍ വിമാനങ്ങളും നിലത്തിറക്കിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായ വ്യോമയാത്രയ്ക്കായി സന്ദേശങ്ങൾ കൈമാറുന്ന വാർത്താവിനിമയ സംവിധാനത്തിനുണ്ടായ തകരാറാണ് വ്യോമഗതാഗം താറുമാറാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ആകാശയാത്രയ്ക്ക് പൂർണമായി നിരോധനം കൽപ്പിച്ചത് 760 വിമാനങ്ങളെയും ആയിരത്തോളം യാത്രികരെയും നേരിട്ട് ബാധിച്ചതായാണ് വിവരം.

വിമാന ദൗത്യങ്ങള്‍ക്കുള്ള അറിയിപ്പ് സംവിധാനം തകരാറിലായതായും തകരാറുകള്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന് പറയാനാകില്ലെന്നും എഫ്എഎ അധികൃതർ പറഞ്ഞു. വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയർ മിഷൻ സിസ്റ്റത്തിലാണ് സാങ്കേതിക തകരാർ ദൃശ്യമായത്. സംവിധാനത്തെ സന്ദേശങ്ങൾ കൈമാറാവുന്ന തരത്തിൽ അപ്ഡേറ്റ് ചെയ്യാനാകുന്നില്ലെന്ന് എഫ്എഐ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സാങ്കേതിക തകരാറിന്റെ പിന്നിലെ കാരണമോ എത്രത്തോളം വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ടോ എന്ന് ഇത് വരെ അധിക വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. വിമാന സർവീസുകൾ എപ്പോൾ മുതൽ പഴയപടിയാകും എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നതിനാൽ യാത്രികർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സമീപ കാലത്തൊന്നും ഇത്തരത്തിലൊരു പ്രശ്നം ഉടലെടുത്തതായി അറിവില്ല എന്നാണ് വ്യോമഗതാഗത രംഗത്തെ വിദ്ഗരുടെ അഭിപ്രായം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.