Follow the News Bengaluru channel on WhatsApp

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല: 22 പ്രതികളെ കോടതി വെറുതെ വിട്ടു

 

മുംബൈ: 2002 ല്‍ ഗുജറാത്തിലെ ഗോധ്രയിൽ 17 പേർ കൂട്ടക്കൊലചെയ്യപ്പെട്ട കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ദലോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. പഞ്ചുമഹല്‍ ജില്ലയിലെ സെഷന്‍സ്‌കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

2002 ഫെബ്രുവരി 28നാണ് കലാപത്തിന്റെ തുടക്കം. ഗോധ്രയില്‍ വച്ച് സബര്‍മതി ട്രെയിനില്‍ 59 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കലാപമുണ്ടായത്. ഗോധ്രയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കലോള്‍ നഗരത്തിലെ ദലോള്‍ ഗ്രാമത്തിലേക്കും കലാപം പടരുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്‍റെ ഭാഗമായി മൃതദേഹങ്ങളെല്ലാം കത്തിച്ചു കളഞ്ഞെന്ന്  പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹർഷ് ത്രിവേദി പ്രതികളെ വെറുതെ വിട്ടത്. സംഭവം കഴിഞ്ഞ് 20 മാസത്തിന് ശേഷമാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.  പ്രതികളില്‍ 8 പേര്‍ വിചാരണ കാലത്ത് മരിച്ചുപോയിരുന്നു. ബാക്കിയുളള 14 പേരെയാണ് കോടതി ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ കലാപങ്ങളിലൊന്നായിരുന്നു ഗുജറാത്ത് കലാപം. 1,044 പേർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നവെന്നാണ് ഔദ്യോഗിക കണക്കുകൾ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.