Follow the News Bengaluru channel on WhatsApp

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍; കേരളത്തിൽ നിന്ന് 11 പേർ

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 901 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ (പിപിഎം) 93 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ (പിഎം) 668 പേർക്കും ലഭിച്ചു.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ചിലെ സൂപ്രണ്ടന്റ് അമോസ് മാമ്മനാണ് അർഹനായത്. സ്ത്യുത്യര്‍ഹ സേവനത്തിനുളള പോലീസ് മെഡലിന് കേരളത്തിൽ നിന്ന് പത്ത് പേർ അർഹനായി. പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട്), എസ്. ഷംസുദ്ദീന്‍ (ഡി.വൈ.എസ്.പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ അജിത് കുമാര്‍ (ഡി.വൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ രാജേന്ദ്രന്‍ (എസ്.ഐ, കേരള പൊലീസ് അക്കാഡമി), സി.പി.കെ ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2), അപർണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചത്. അതേസമയം ധീരതയ്ക്കുള്ള പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ആരും അർഹത നേടയിട്ടില്ല.

ഏറ്റവും കൂടുതൽ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിനാണ് (സിആർപിഎഫ്). 48 സിആർപിഎഫ് ജവാന്മാരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് 31, ജമ്മു കശ്മീരിൽ നിന്ന് 25, ജാർഖണ്ഡിൽ നിന്ന് 9, ഡൽഹിയിൽ നിന്ന് 7, ഛത്തീസ്ഗഡിൽ നിന്ന് 7, ബിഎസ്എഫ് ജവാന്മാർ എന്നിവർക്കാണ് ധീരതയ്ക്കുള്ള അവാർഡ്. ഗ്യാലൻട്രി പുരസ്കാരം ലഭിച്ചവരിൽ 80 പേർ നക്‌സലേറ്റ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും 45 പേർ ജമ്മു കശ്മീര്‍ മേഖലയില്‍ നിന്നുള്ളവരുമാണ്.

ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും പ്രകടമായ ധീരതയുടെ അടിസ്ഥാനത്തിലാണ് പിഎംജി അവാര്‍ഡ് നല്‍കുന്നത്. കർത്തവ്യത്തോടുള്ള അർപ്പണബോധത്തിനും സ്തുത്യർഹമായ സേവനത്തിനുമാണ് പിഎം അവാർഡ്. പോലീസ് സേവനത്തിലെ പ്രത്യേക റെക്കോര്‍ഡിനാണ് പിപിഎം അവാര്‍ഡ് നല്‍കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.