Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ റോഡുകൾ കുഴിക്കരുതെന്ന് ബിബിഎംപി നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ റോഡ് കുഴിക്കരുതെന്ന് ബിഡബ്ല്യൂഎസ്എസ്ബി, ബെസ്‌കോം, മറ്റ് ഒഎഫ്‌സി കമ്പനികള്‍ തുടങ്ങിയ ഏജന്‍സികള്‍ക്ക് നിർദേശം നൽകി ബിബിഎംപി. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

നഗരത്തിലെ മിക്ക റോഡുകളിലും സർക്കാർ ഏജൻസികൾ തന്നെയാണ് കുഴിച്ചിട്ടുള്ളതെന്നും ഇത് ആവർത്തിക്കാതിരിക്കാൻ അവർക്ക് മുന്നറിയിപ്പ് നൽകിയതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിനോടകം നഗരത്തിലെ മലിനജല കുഴിയെടുക്കൽ, വൈദ്യുതി കേബിള്‍ സ്ഥാപിക്കൽ അടക്കമുള്ള എല്ലാ ജോലികളും പൂര്‍ത്തീകരിച്ചതിനാൽ റോഡ് അസ്ഫാല്‍റ്റ് പ്രവൃത്തിയുമായി മുൻപോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. റോഡിലെ കുഴികൾ നിരവധി അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമായതായി ബിബിഎംപി എന്‍ജിനീയര്‍-ഇന്‍-ചീഫ് ബി.എസ്. പ്രഹ്ലാദ് പറഞ്ഞു

റോഡ് കുഴിക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായാല്‍, ബന്ധപ്പെട്ട ബോർഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവരെ ഉത്തരവാദികളാക്കുമെന്നും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും ഏതെങ്കിലും റോഡിൽ കുഴികൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെ ഉത്തരവാദികളാക്കി നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.