Follow the News Bengaluru channel on WhatsApp

എസ്എസ്എൽസി പാസായവർക്ക് കേന്ദ്ര സർവീസിൽ അവസരം; അപേക്ഷിക്കാം

പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര സർവീസിൽ ജോലിക്ക് അവസരമൊരുക്കുന്ന എം.ടി.എസ്, ഹവിൽദാർ പരീക്ഷകൾക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിലിലായിരിക്കും പരീക്ഷ. പരീക്ഷക്ക് ഓൺലൈനായി ഫെബ്രുവരി 17നകം അപേക്ഷിക്കണം. കേന്ദ്ര സർക്കാറിന് കീഴിലുള്ള വിവിധ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിൽ 11,994 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

റവന്യൂ വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് (സി ബി ഐ സി), സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്‌സ് (സി ബി എൻ) വിഭാഗങ്ങളിലെ ഹവിൽദാർ തസ്തികയിൽ 529 ഒഴിവുകളുമുണ്ട്.

കേരളത്തിൽ മാത്രം 279 ഒഴിവാണുള്ളത്. ലക്ഷദ്വീപിൽ15 ഒഴിവുണ്ട്. ഹവിൽദാർ തസ്തികയിൽ കേരളത്തിൽ തിരുവനന്തപുരത്തുള്ള സി. ജി.എസ് ടിയിൽ ആറ് ഒഴിവുകകളും(ജനറൽ-3, എസ് സി-1, എസ് ടി-1, ഒ ബി സി-1), കസ്റ്റംസിൽ രണ്ട് ഒഴിവുകളുമുണ്ട്.

പത്താം ക്ലാസ്, തത്തുല്യമാണ് യോഗ്യത. 18 മുതൽ 27 വയസ് വരെയാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, നിയമപരമായി വേർപിരിഞ്ഞിട്ടും പുനർവിവാഹം ചെയ്യാത്ത സ്ത്രീകൾ എന്നിവർക്ക് 35 വയസ്സ് വരെയും ഇളവ് ലഭിക്കും.

കേരളം, കർണാടക, ലക്ഷദ്വീപ്. കേരളത്തിൽ എറണാകുളം, കണ്ണൂർ,കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം. വനിതകൾക്കും എസ് സി, എസ് ടി, ഭിന്നശേഷിക്കാർക്കും അപേക്ഷ ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.