Follow the News Bengaluru channel on WhatsApp

ഓൺലൈൻ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്ന് ബി. ഉണ്ണികൃഷ്‌ണൻ

ഓൺലൈൻ ചാനലുകൾക്ക് തീയറ്ററിൽ വിലക്കേർപ്പെടുത്തി എന്ന് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ബി. ഉണ്ണികൃഷ്ണൻ.

സംസ്ഥാനത്ത് ഈ ആഴ്ച മുതൽ തീയറ്ററിൽ ഇറങ്ങുന്ന സിനിമകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം ആരായാൻ ഓൺലൈൻ ചാനലുകൾ തീയറ്ററിൽ എത്തുന്നതിനെ വിലക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പരാതി നൽകിയത് ബി. ഉണ്ണികൃഷ്ണൻ ആണെന്നുമുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു പരാതി താൻ നൽകിയിട്ടില്ലെന്നും ക്രിസ്റ്റഫർ എന്ന തന്റെ സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ വ്യാജവാർത്ത ചമയ്ക്കുന്നത് തന്റെ സിനിമയെ തകർക്കാനുള്ള നീക്കമായിട്ടാണ് കരുതുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇങ്ങനെ ഒരു തീരുമാനം മലയാളത്തിലെ ഒരു സിനിമാ സംഘടനയും ഔദ്യോഗികമായി എടുത്തതായി അറിവില്ല. പ്രചരിക്കുന്ന വാർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ക്രിസ്റ്റഫർ എന്ന സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ ഒരു വ്യാജ വാർത്ത തന്റെ പടവും വച്ച് പ്രചരിപ്പിക്കുന്നത് ബോധപൂർവമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.