Follow the News Bengaluru channel on WhatsApp

കേരള ബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്സി പോരാട്ടം വീണ്ടും; സൂപ്പർ കപ്പ് സീസൺ ഉടൻ

സൂപ്പർ കപ്പിന്റെ 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിൽ ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളാണുള്ളത്.

ക്വാളിഫയർ കളിച്ച് ഒരു ടീം കൂടി എ ഗ്രൂപ്പിലെത്തും. ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഏപ്രിൽ 16ന് കോഴിക്കോടു നടക്കുന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. ഏപ്രിൽ 12നും ബ്ലാസ്റ്റേഴ്സിനു മത്സരമുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോൾ വൻ വിവാദങ്ങൾക്കും വഴിയൊരുക്കി. മത്സരം നിർത്തി ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അംഗീകരിച്ചില്ല.

കളി നിർത്തി ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷാനടപടികളുമുണ്ടാകും. ഐഎസ്എല്ലിലെ വിവാദങ്ങൾക്കു ശേഷം ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്ന മത്സരമാണ് സൂപ്പർ കപ്പിലേത്.

കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലാണ് സൂപ്പർ കപ്പിലെ മത്സരങ്ങൾ. ഐ ലീഗിലെ പത്ത് ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളുമാണു കളിക്കുന്നത്. യോഗ്യതാ മത്സരങ്ങൾക്കു ശേഷമാണ് ഏപ്രിൽ എട്ടു മുതൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുക. ബി ഗ്രൂപ്പിൽ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ ടീമുകളാണു കളിക്കുന്നത്. ഏപ്രിൽ 25ന് കോഴിക്കോടു വച്ചാണു ഫൈനൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.