Follow the News Bengaluru channel on WhatsApp

ഒളരി മദര്‍ ആശുപത്രിയില്‍ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തം

തൃശ്ശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തമുണ്ടായി. ആശുപത്രിയിലെ കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്. കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. മതിയായ വെന്‍റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞു. ഇടനാഴികളിലേക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗൈനക്കോളജി വാര്‍ഡിലേക്കും പടര്‍ന്നു. ഇവിടെയുണ്ടായിരുന്ന ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും ഉടനെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇവരെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വേഗത്തില്‍ തന്നെ സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയതമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.