ദില്ലിയില്‍ ശക്തമായ കാറ്റും മഴയും: ഇരുപത്തിയഞ്ചോളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു
ശക്തമായ കാറ്റും മഴയും മൂലം ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഇരുപത്തിയഞ്ചോളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ലഖ്നൗ, ജയ്പൂര്‍, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങള്‍ തിരിച്ച് വിട്ടത്. ദില്ലിയില്‍ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്.
ബുധനാഴ്ചയും മോശം കാലാവസ്ഥയെ തുടര്‍ന്ന് ദില്ലിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. വലിയ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി വീണുവെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്തതോടെ ദില്ലിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് 170 ആയിട്ടുണ്ട്.ഐഎംഡി ബുള്ളറ്റിന് പ്രകാരം ദില്ലിയിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയിലേക്ക് താഴ്ന്നു. കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.