കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയിൽ കൂടുതൽ ഫീഡർ ബസുകൾ ഏർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിൽ കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോ പാതയിൽ കൂടുതൽ ഫീഡർ ബസുകൾ ഏർപ്പെടുത്തുമെന്ന് ബിഎംടിസി. ഫീഡർ സർവീസുകൾ ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും.

നിലവിൽ കെആർ പുരം സ്റ്റേഷനെയും ബൈയ്യപ്പനഹള്ളിയെയും ബന്ധിപ്പിച്ചാണ് ഫീഡർ ബസ് ഓടിക്കുന്നത്. ടെക്പാർക്കുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ എന്നിവയെ കൂട്ടിയിണക്കിയാകും പുതിയ ഫീഡർ സർവീസ്. ബസുകളുടെ റൂട്ട് ഉൾപ്പെടെ നേരത്തെ ബിഎംടിസി ഡിവിഷനൽ അധികൃതർ പരിശോധിച്ചിരുന്നു.

ഈ പാതയിലെ 12 മെട്രോ സ്റ്റേഷനുകളിലും ബസുകൾ നിർത്താൻ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ ഇരുവശങ്ങളിലും സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്.

അതേസമയം ഈ റൂട്ടിൽ മെട്രോ ആരംഭിച്ചതോടെ വൈറ്റ്ഫീൽഡ് മേഖലയിലേക്കുള്ള ബസ് റൂട്ടുകൾ പുനക്രമീകരിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഔട്ടർ റിങ് റോഡിലെ സിൽക് ബോർഡ്, മജസ്റ്റിക് എന്നിവിടങ്ങളിൽ നിന്നാണ് ബിഎംടിസി വൈറ്റ്ഫീൽഡിലേക്ക് കൂടുതൽ എസി ബസ് സർവീസുകൾ നടത്തുന്നത്.

ഈ റൂട്ടിൽ വെബ്ടാക്സികൾ സജീവമായതോടെ ഇടക്കാലത്ത് എസി ബസുകളിൽ യാത്രക്കാർ കുറ‍ഞ്ഞിരുന്നു. എന്നാൽ ടിക്കറ്റ്, പാസ് നിരക്കുകൾ കുറച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ മാറ്റം വന്നിരുന്നു. നിലവിൽ മെട്രോ വന്നതോടെ കെആർ പുരത്ത് നിന്നും വൈറ്റ്ഫീൽഡിൽ നിന്നും ബസിൽ കയറുന്നവരുടെ എണ്ണം കുറഞ്ഞതായി ബിഎംആർസിഎൽ അധികൃതർ വ്യക്തമാക്കി.

ഗതാഗതക്കുരുക്ക് രൂക്ഷമായ ഈ മേഖലയിൽ മെട്രോയിൽ 13.25 കിലോമീറ്റർ ദൂരം പിന്നിടാൻ 23 മിനിറ്റ് മതി. ഇതേ ദൂരം റോഡ് മാർഗം പിന്നിടാൻ തിരക്കേറിയ സമയം ഒരു മണിക്കൂറിലധികം വേണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.