കർണാടകയുടെ വികസനത്തിന് കോൺഗ്രസ് അധികാരത്തിൽ വരണം: മീനാക്ഷി ബൈര ഗൗഡ

ബെംഗളൂരു: കര്‍ണാടകയില്‍ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് കോണ്‍ഗ്രസ് നേതാവ് മീനാക്ഷി ബൈര ഗൗഡ. കോണ്‍ഗ്രസ് സര്‍ക്കാരുടെ ഭരണത്തില്‍ മാത്രമേ സാധാരണക്കാരന് ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകു. രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. അഴിമതിയും സ്വജനപക്ഷപാതവും മൂലം ജനകീയ പദ്ധതികള്‍ ഒന്നും തന്നെ നടത്താന്‍ സാധിക്കാത്ത ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കുവാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും അവര്‍ പറഞ്ഞു. കര്‍ണാടക മലയാളി കോണ്‍ഗ്രസ് ബ്യാട്രയാനപുര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ബൈര ഗൗഡ.
കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ നോര്‍ത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി സുനില്‍ കുട്ടന്‍കേരില്‍, കെഎംസി സംസ്ഥാന ഭാരവാഹികളായ അരുണ്‍ കുമാര്‍, ഡാനി ജോണ്‍, ബിജു പ്ലാച്ചേരില്‍, ഉണ്ണികൃഷ്ണന്‍, സിബി പയ്യപ്പള്ളി, സജു ജോണ്‍, ജേക്കബ് മാത്യു, സുധീന്ദ്രന്‍, രാജു ഇ കെ, ജിബി കെ ആര്‍ നായര്‍, ഷാജു, റോബി, ആഷ്ലി, ചെന്താമരാക്ഷന്‍, ലിജോ, ശിവന്‍ എന്നിവര്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.