പൊന്നിയിൻ സെൽവൻ രണ്ടിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത വീര രാജ വീര എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്.

തന്‍റെ അച്ഛനും അമ്മാനവനും (ദാഗര്‍ ബ്രദേഴ്സ്) ചേര്‍ന്ന് പാടിയ ശിവസ്തുതി താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിച്ചു. ഓരോ ഭാഗത്തിന്‍റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത് എന്ന് വാസിദുദ്ദീന്‍ പറഞ്ഞു.

അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്‍റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്‍റെ പിതാവായ ഫയാസുദ്ദീന്‍ ദാ​ഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു.

ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിന്‍റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ. ആര്‍. റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു. എന്നാൽ വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.