Follow the News Bengaluru channel on WhatsApp

പ്രധാനമന്ത്രിയുടെ റോഡ്ഷോ; നഗരത്തിൽ ഇന്ന് ഗതാഗതം നിയന്ത്രിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗതം നിയന്ത്രിക്കും. ഇന്ന് രാവിലെ എട്ടു മുതൽ രണ്ടുവരെ നഗരത്തിലെ 34 റോഡുകളിലാണ് നിയന്ത്രണമുണ്ടാകുക. ഈ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും സമാന്തര പാതകൾ ഗതാഗതത്തിന് ഉപയോഗിക്കണമെന്നും ബെംഗളൂരു ട്രാഫിക് പോലീസ് നിർദേശിച്ചു.

രാജ്ഭവൻ റോഡ്, രമണമഹർഷി റോഡ്, മെക്രി സർക്കിൾ, ജെ.പി. നഗർ ആർ.ബി.ഐ. ലേഔട്ട്, ജെ.പി. നഗർ റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെ.ജെ. നഗർ, ബിന്നിമിൽ റോഡ്, ശാലിനി ഗ്രൗണ്ട് റോഡ്, സൗത്ത് എൻഡ് സർക്കിൾ, അർമുഗം സർക്കിൾ, ബുൾ ടെമ്പിൾ റോഡ്, രാമകൃഷ്ണശർമ റോഡ്, ഉമ തിയേറ്റർ റോഡ്, ടി.ആർ. മിൽ, ചാമരാജ്‌പേട്ട് മെയിൻ റോഡ്, ബെലക്കായി മണ്ഡി റോഡ്, കെ.പി. അഗ്രഹാര, മഗഡി മെയിൻ റോഡ്, ചോളരപാളയ, എം.സി. സർക്കിൾ, കോർദ് റോഡ് വെസ്റ്റ്, ബി.ജി.എസ്. ഗ്രൗണ്ട് റോഡ്, ഹവനൂരു ജങ്ഷൻ, ബസവവേശ്വര നഗർ മെയിൻ റോഡ്, ബസവേശ്വര നഗർ ഫിഫ്റ്റീൻത് മെയിൻ റോഡ്, ശങ്കരമഠ ജങ്ഷൻ, മോഡി ആശുപത്രി റോഡ്, നവരംഗ് ജംഗ്ഷൻ, എം.കെ.കെ. റോഡ്, മല്ലേശ്വരം സർക്കിൾ, സാംപിഗെ സർക്കിൾ, സാങ്കി റോഡ്, എം.സി. ലേ ഔട്ട് റോഡ് എന്നീ റോഡുകളിലാണ് ഗതാഗത നിയന്ത്രണമുണ്ടാകുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങളൊരുക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.