ഇന്നായിരുന്നു എന്റെ കല്യാണം, എന്നാല്‍ ഞങ്ങ‍ള്‍ക്ക് പിരിയേണ്ടിവന്നു: വെളിപ്പെടുത്തലുമായി കാര്‍ത്തിക്ക് സൂര്യ

തന്‍റെ വിവാഹം മുടങ്ങിയെന്ന വെളിപ്പെടുത്തലുമായി വ്ളോഗറും, അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ. തന്‍റെ പ്രേമം തകര്‍ന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ ഒരുപാട് സമയമെടുത്തുവെന്നുമാണ് പുതിയ വീഡിയോയില്‍ കാര്‍ത്തിക്ക് സൂര്യ പറഞ്ഞത്. മെയ് 7ന് നടക്കാനിരുന്ന വിവാഹം കഴിഞ്ഞ ജനുവരിയില്‍ തന്നെ മുടങ്ങിയെന്ന് കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു. പക്ഷെ തന്‍റെ ഭാവി വധുവിന്‍റെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയോ ഫോട്ടോയോ ഒന്നും കാര്‍ത്തിക്ക് അവതരിപ്പിച്ചിരുന്നില്ല.

വിവാഹത്തില്‍ എത്തിക്കാമെന്ന് ഉറപ്പുള്ള ബന്ധമായതു കൊണ്ടാണ് കാര്യം വീട്ടുകാരോട് അവതരിപ്പിച്ചതും ഇരുവീട്ടുകാരും കല്യാണത്തിന് സമ്മതിച്ചതും. പക്ഷേ, ഇന്നത്തെ കാലത്തെ ‘തേപ്പാണോ’ എന്ന് ചോദിച്ചാല്‍, അങ്ങനെ പറയാനും കഴിയില്ല. എന്റെ മാനസികാവസ്ഥ പരുങ്ങലില്‍ ആയതുകൊണ്ടാണ് അത്രയും നാള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ കണ്ടന്റുകള്‍ ഇടാത്തത്. ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ സമയം വേണ്ടിവന്നുവെന്നും കാർത്തിക് പറയുന്നു.

വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും മനസമാധാനം ജീവിതത്തില്‍ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച്‌ ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ കൈവിട്ട് പോയി. അതുകൊണ്ടാണ് വ്ലോഗിങ് പോലുള്ളവ ചെയ്യാതിരുന്നത്. വീട്ടുകാരും വലിയ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച്‌ ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാര്‍ക്ക് വാക്ക് കൊടുത്തു.

ഇപ്പോള്‍ അവര്‍ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരയുകയായിരുന്നു ഞാന്‍. ഇതെല്ലാം മനസിലാക്കി മൂവ് ഓണ്‍ ചെയ്യാന്‍ എനിക്ക് മൂന്ന്, നാല് മാസം എടുത്തു. കുറച്ച്‌ സ്നേഹം കിട്ടുമ്പോഴേക്കും ഞാന്‍ അലിഞ്ഞ് പോകും. ‍ആരാണ് ഇനി ജീവിതത്തിലേക്ക് വരാന്‍ പോകുന്നതെന്ന് അറിയില്ല. ഫെബ്രുവരി, മാര്‍ച്ചൊക്കെ ആയപ്പോഴേക്കും താങ്ങാന്‍ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നുവെന്നും കാര്‍ത്തിക്ക് സൂര്യ പറഞ്ഞു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.