എസ്എസ്എൽസി പാസായവർക്ക് ഡ്രോൺ പൈലറ്റിംഗിൽ പരിശീലനം

ഡ്രോൺ പൈലറ്റിംഗ് പരിശീലനത്തിന് അനുമതി നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഐ). അസാപ് കേരളയ്ക്കാണ് പരിശീലനം നൽകാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രോൺ പരിശീലനം നേടാനുള്ള മിനിമം യോഗ്യത പത്താം ക്ലാസ് പാസാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നൽകുന്നതാണ്.
കൂടാതെ, വിദേശത്ത് ഡ്രോണുകൾ പറപ്പിക്കാനുള്ള അവസരവും ലഭിക്കും. അസാപ് കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം നൽകുക. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ വരും വർഷങ്ങളിൽ 80,000- ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ ആദ്യമായാണ് ഡ്രോൺ പരിശീലനത്തിന് അനുമതി നൽകുന്നത്. ഇന്ത്യയിലും വിദേശത്തും ഡ്രോണുകൾ പറപ്പിക്കുന്നത് ഡിജിസിഐ ലൈസൻസ് ആവശ്യമാണ്.
96 മണിക്കൂർ ദൈർഘ്യമുള്ള പൈലറ്റിംഗ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിംഗ് പ്രോഗ്രാമും ഉൾപ്പെടുത്തുന്നതാണ്. പത്താം ക്ലാസ് പാസായ, 18 വയസിന് മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും കോഴ്സിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതേസമയം, കോഴ്സിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം. 16 ദിവസത്തെ കോഴ്സിന്‍റെ ഫീസ് 42,952 രൂപയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.