ദി കേരള സ്റ്റോറിയുടെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർക്ക് ഭീഷണി

ദി കേരള സ്റ്റോറി ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർക്ക് ഭീഷണി. ചിത്രത്തിന്‍റെ സംവിധായകൻ സുദീപ്തോ സെന്നാണ് ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസിനെ അറിയിച്ചത്.
ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറായ ഭഞ്ജയ സാഹുവിന് മെയ് ആറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിവരം സിനിമയുടെ സംവിധായകനായ സുദീപ്തോ സെന്നിനെ അറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സാഹചര്യം കണക്കിലെടുത്ത് സാഹുവിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാഹുവിന്‍റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസിപി കൃഷ്ണകാന്ത് ഉപാധ്യായ പറഞ്ഞു.
ബെൽബോട്ടം, കമാൻഡോ 3, ഷൂർവീർ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ മാനേജരായും സാഹു പ്രവർത്തിച്ചിട്ടുണ്ട്. മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ദി കേരള സ്റ്റോറി വിവാദത്തിലായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.