Follow the News Bengaluru channel on WhatsApp

വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബൂത്തിൽ പ്രസവിച്ചു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബൂത്തിൽ കുഞ്ഞിന് ജന്മം നല്‍കി. ബെള്ളാരിയിലെ കുര്‍ലാഗിണ്ടി ഗ്രാമത്തിലെ പോളിങ് ബൂത്തിലാണ് സംഭവം.

വോട്ട് ചെയ്യാനെത്തിയ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ പോളിങ് ബൂത്തിൽ നിന്നും ആശുപത്രിയിലേക്ക് എത്താൻ സമയം ആവശ്യമായിരുന്നു. ഇതോടെ യുവതിയുടെ പ്രസവം പോളിങ് ബൂത്തിൽ തന്നെ നടത്താൻ ബൂത്ത്‌ അധികൃതർ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് ബൂത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയ വനിതകളും യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി. പ്രസവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനേയും അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

224 അംഗനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് രാമനഗരയിലാണ്. 78 ശതമാനമാണ് ഇവിടെ പോളിങ്. ബിബിഎംപി പരിധിയിലാണ് 22 ശതമാനമാണ് പോളിങ്. 13 നാണ് വോട്ടെണ്ണല്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.