Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിനെ മൂന്ന് പേർ ആക്രമിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അസം സ്വദേശിയും പ്രഗതിനഗറിൽ താമസിക്കുകയുമായിരുന്ന നൊയോൺ മിയ (29) ആണ് ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ മിയയെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. മൂന്ന് ബിരിയാണികളാണ് പ്രതികൾ ഓർഡർ ചെയ്തിരുന്നത്. ഭക്ഷണത്തിനു ഓൺലൈൻ പേയ്മെന്റ് നൽകാതെ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ആയിരുന്നു പ്രതികൾ നൽകിയിരുന്നത്.

ഭക്ഷണവുമായെത്തിയ മിയ പ്രതികളോട് പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് പേരും പണം നൽകാൻ വിസമ്മതിച്ചു. ഇവർ മിയയുടെ പക്കൽ നിന്നും ഭക്ഷണം കൈക്കലാക്കിയ ശേഷം മിയയെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ മിയയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു. പ്രതികൾ ഓർഡർ ചെയ്ത ബിരിയാണിക്ക് 560 രൂപയായിരുന്നു പണമായി നൽകേണ്ടത്.

നിലവിൽ പ്രതികൾ ഒളിവിലാണ്. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഭക്ഷണം ഓർഡർ ചെയ്ത കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.