മഴവെള്ളത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ രണ്ടരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. മല്ലേശ്വരത്തെ നിഹാൻ ജ്വല്ലറിയിലാണ് സംഭവം. ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം, കെംഗേരി – ബിഡദി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയതായാണ് പരാതി. സംഭവത്തിൽ കടയുടെ ഉടമയായ യുവതി പോലീസിൽ പരാതി നൽകി. സഹായത്തിനായി ബിബിഎംപി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് മഴ തുടങ്ങിയത്.
അപ്രതീക്ഷിതമായി റോഡുകളിൽ വെള്ളം കയറിയതോടെ ഷട്ടര്‍ പോലും അടക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. കടയിലേക്ക് മഴവെള്ളവും മാലിന്യവും കയറാൻ തുടങ്ങിയതോടെ ഉടമയും ജീവനക്കാരും കിട്ടിയ സാധനങ്ങൾ മാത്രമെടുത്ത് രക്ഷപെടുകയായിരുന്നു.
ശക്തിയായി കടയ്ക്കകത്തേക്ക് കയറിയ മഴവെള്ളത്തിൽ ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം ഒലിച്ചുപോകുകയായിരുന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായതായി കടയുടമ പറഞ്ഞു.
വരുന്ന ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. നഗരത്തിലെ അഴുക്കുചാലുകളും ഓടകളും അശാസ്ത്രീമായി നിർമിച്ചതാണ് റോഡുകളിലും കടകളിലും വെള്ളം കയറാൻ കാരണമെന്ന് ജ്വല്ലറി ഉടമ ആരോപിച്ചു.
Gold Ornaments Worth Crores Washed Away From Bengaluru Jewellery Store As Water Gushes Into Showroom in Sudden Rainhttps://t.co/9oV6L9Yepd#Bengaluru #BengaluruRains @BlrCityPolice @blrcitytraffic #Rain #Karnataka
— Indus Scrolls (@indusscrolls) May 23, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.