Follow the News Bengaluru channel on WhatsApp

കോഴിക്കോട് ഇറക്കേണ്ട വിമാനം ഇറക്കിയത് കൊച്ചിയില്‍; വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറക്കിയത് കൊച്ചിയില്‍. യാതൊരു അറിയിപ്പുമില്ലാതെയാണ് സ്പേസ് ജെറ്റ് എസ് ജി 36 വിമാനം കൊച്ചിയിലിറക്കിയത്. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു. വിമാനം കൊച്ചിയിലിറക്കിയതിന് വിമാനത്താവള അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. കോഴിക്കോടേക്ക് യാത്രക്കാരെ എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങളും അറിയിച്ചിട്ടില്ല.

രണ്ടു മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് ഭക്ഷണം പോലും എത്തിച്ചുതന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ജിദ്ദയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് പുലര്‍ച്ചെ നാലിനാണ് പുറപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.