Follow News Bengaluru on Google news

ബൈബിൾ കൈവശം വെച്ചതിന് രണ്ട് വയസുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവർക്കും ജീവപര്യന്തം

ബൈബിൾ കൈവശം വെച്ചതിനു രണ്ട് വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലിൽ അടച്ചു. ഉത്തര കൊറിയയിലാണ് സംഭവം. മാതാപിതാക്കൾ ബൈബിൾ കൈവശം വെച്ചു എന്ന കുറ്റത്തിനാണ് രണ്ട് വയസുകാരനെയടക്കം ശിക്ഷിച്ചത്. പൊതുവെ ക്രൂരവും നിന്ദ്യവുമായ ശിക്ഷാ നടപടികൾക്ക് പേരുകേട്ട നാടാണ് ഉത്തരകൊറിയ. കൊറിയ ഫ്യൂച്ചർ എന്ന എൻജിഒയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

2022 ൽ മാത്രം ഉത്തര കൊറിയയിൽ 70,000 ക്രൈസ്തവരാണ് തുറങ്കിലടക്കപ്പെട്ടിട്ടുള്ളതെന്ന് കൊറിയ ഫ്യൂച്ചർ എന്ന എൻജിഒയെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ സ്ത്രീകൾക്കെതിരെ ഉത്തര കൊറിയയിൽ നടക്കുന്ന ക്രൂരതയെ കുറിച്ച് 2021ൽ കൊറിയ ഫ്യൂച്ചർ ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.

റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയയിൽ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന, മതപരമായ വസ്തുക്കൾ കൈവശം വയ്ക്കുന്ന, മതവിശ്വാസികളുമായി സമ്പർക്കം പുലർത്തുന്ന, മതവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തിയെ അറസ്റ്റുചെയ്യുകയോ, തടങ്കലിൽ വയ്ക്കുകയോ നാടുകടത്തുകയോ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ, ലൈംഗിക അതിക്രമത്തിന് വിധേയരാകുകയോ ചെയ്യാം. ഇത്തരം വാർത്തകൾ പലപ്പോഴും പുറത്ത് വരാറില്ലെന്നതാണ് മറ്റൊരു വസ്തുത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.