Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ഹോട്ടലുകൾ ഇനി മുതൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകൾ ഇനി മുഴുവൻ സമയവും പ്രവർത്തിച്ചേക്കും. നഗരത്തിൽ 24 മണിക്കൂർ പ്രവർത്തനാനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, സിറ്റി പോലീസിനും നിവേദനം നൽകിയതായി ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബിബിഎച്ച്എ) അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിഎച്ച്എ പ്രസിഡന്റ്‌ പി. സി. റാവു പറഞ്ഞു. നിവേദനത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദ ചർച്ചയ്ക്ക് അദ്ദേഹം ക്ഷണിച്ചതായും റാവു പറഞ്ഞു.

ഒരു വർഷത്തിലേറെയായി അസോസിയേഷൻ ഈ അഭ്യർത്ഥന നടത്തുന്നുണ്ട്. റെസിഡൻഷ്യൽ ഏരിയകൾ ഒഴിച്ചുള്ള സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾക്ക് മാത്രമാണ് മുഴുവൻ സമയ പ്രവർത്തന അനുമതി ആവശ്യപ്പെടുന്നത്. മല്ലേശ്വരം, ഇന്ദിരാനഗർ, ഹെബ്ബാൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ ഹോട്ടലുകൾ 24 മണിക്കൂറും തുറക്കുന്നത് വഴി വ്യവസായം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് റാവു വിശദീകരിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചില്ലറവ്യാപാരികൾക്ക് രാത്രി മുഴുവൻ പ്രവർത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ രാത്രി ഒരു മണിക്ക് ശേഷം നഗരത്തിൽ ഹോട്ടലുകൾ പ്രവർത്തിക്കരുതെന്നാണ് സിറ്റി പോലീസിന്റെ നിർദേശം. ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ട് വ്യക്തത വരുത്തണമെന്നും ബിബിഎച്ച്എ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.