Follow the News Bengaluru channel on WhatsApp

സാമൂഹ്യപ്രവര്‍ത്തകൻ ബിന്ദേശ്വർ പഥക് അന്തരിച്ചു

സുലഭ് ഫൗണ്ടേഷന്‍ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബിന്ദേശ്വർ പഥക് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ സുലഭ് ഇന്റർനാഷണലിന്റെ സെൻട്രൽ ഓഫീസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ ദേശീയ പതാക ഉയര്‍ത്തിയ ശേഷം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാജ്യത്ത് ശുചിമുറി സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ബിന്ദേശ്. 1.3 ദശലക്ഷം വീടുകളിലും പൊതുസ്ഥലങ്ങളില്‍ 50 ദശലക്ഷം ശുചിമുറികളും സുലഭ് നിര്‍മിച്ചിരുന്നു. തോട്ടിപ്പണി നിർത്തലാക്കുന്നതിനു വേണ്ടിയും അദ്ദേഹം നിരന്തരം പ്രവർത്തിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.