Follow the News Bengaluru channel on WhatsApp

വിജയക്കുതിപ്പുമായി ചന്ദ്രയാൻ-3; അവസാന ഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന്

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ നടക്കും. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം പ്രവേശിക്കുകയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ന് രാവിലെ 8.30ന് ദൗത്യം നടക്കും. 174 കിലോമീറ്റർ മുതൽ 1,437 കിലോമീറ്റർ വരെയുള്ള ദീർഘഭ്രമണത്തിലായിരുന്നു പേടകം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പേടകം 151 കിലോമീറ്റർ ചന്ദ്രന്റെ അടുത്തും 179 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കും എത്തിയിരുന്നു.

ഇന്നത്തെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായാൽ, സോഫ്റ്റ് ലാൻഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുക. ഇക്കഴിഞ്ഞ ജൂലൈ 14-നായിരുന്നു ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്‌ആര്‍ഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. വിക്ഷേപണത്തിന് പിന്നാലെ ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയര്‍ത്തി വരികയായിരുന്നു. ഓഗസ്റ്റ് മാസം ആദ്യത്തോടെ പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ തുടരുന്നത്. ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് തയാറെടുക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.