Follow the News Bengaluru channel on WhatsApp

ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്

ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ലേലലത്തിനെത്തുന്നത്. അടുത്തവര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ താന്‍ പങ്കെടുക്കുമെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.

2015ലാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ അവസാനമായി കളിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതിനുള്ള മികച്ച മുന്നൊരുക്കമാവും ഐപിഎല്ലെന്നാണ് സ്റ്റാര്‍ക്കിന്‍റെ നിലപാട്. 2014ലും 2015ലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 27 മത്സരങ്ങളില്‍ 34 വിക്കറ്റെടുത്തിട്ടുണ്ട്. 2018ലെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായെങ്കിലും ഒരു മത്സരം പോലും കളിക്കാതെ പരുക്ക് കാരണം പിന്‍മാറിയിരുന്നു. അതേസമയം, സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിക്കുമെന്ന് വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.