ഏകോപന സമിതിയിലെ സിപിഎം പ്രാതിനിധ്യം; പ്രതിനിധി വേണ്ടെന്നു സി പി എം പൊളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂപപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഉള്‍പ്പെടേണ്ട എന്നു സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. 14 അംഗ ഏകോപന സമിതിയിൽ നിലവിൽ സിപിഎം പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. പാര്‍ട്ടി ആലോചിച്ച് പ്രതിനിധിയെ അറിയിക്കാം എന്നായിരുന്നു നിലപാടെടുത്തിരുന്നത്. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഏകോപന സമിതിയില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. കേരള നേതൃത്വത്തിന്റെ വിയോജിപ്പാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതരത്തില്‍ സമിതികള്‍ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ഉന്നത പാര്‍ട്ടി നേതൃത്വങ്ങളാണ്. അപ്പോള്‍ ഒരു ഏകോപന സമിതി ആവശ്യമുണ്ടോ എന്നാണ് സി പി എം പി ബി ചൂണ്ടിക്കാണിക്കുന്നത്. സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് ഉന്നത പാർട്ടി നേതൃത്വങ്ങൾ ആണെന്നും അതിന് വിഘാതമാകുന്ന തരത്തിലുള്ള സമിതികൾ ഉണ്ടാകാൻ പാടില്ലെന്നും പിബി ചൂണ്ടിക്കാണിച്ചു.
ഏകോപന സമിതിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അംഗമാണ്. ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമം വേണമെന്നും പിബി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കമ്മിറ്റി യോഗം ഒക്ടോബര്‍ 27 മുതല്‍ 29 വരെ ചേര്‍ന്ന് ഈ തീരുമാനം ചര്‍ച്ച ചെയ്യും.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ” മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിശ്ചയിച്ചിരുന്ന റാലി റദ്ദാക്കിയതായി കോൺഗ്രസ് നേതാവ് കമൽനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റുമായും ഇന്ത്യൻ സഖ്യത്തിന്റെ മറ്റ് പങ്കാളികളുമായും ചർച്ച ചെയ്‌ത ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന ‘ഇന്ത്യ”ഏകോപന സമിതിയുടെ ആദ്യ യോഗമാണ് ഒക്ടോബറിൽ സംയുക്ത റാലി നടത്താൻ തീരുമാനിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.