Follow the News Bengaluru channel on WhatsApp

ഹാങ്ചൗവിൽ ഏഷ്യന്‍ കായികോത്സവത്തിന് ഇന്ന് ഔദ്യോഗിക തുടക്കം

ഏഷ്യയുടെ 19ാം കായികോത്സവത്തിന് നാളെ ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തുടക്കം കുറിക്കും. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് തുടങ്ങുന്ന മഹാമേളയുടെ ഉദ്ഘാടന പരിപാടികള്‍ രാജ്യത്ത് തത്സമയം സംപ്രേഷണം ചെയ്യും.

2018ല്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയമെന്ന നിലയിലാണ് ബിഗ് ലോട്ടസ് നിര്‍മിക്കപ്പെട്ടത്. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണിത്.

കഴിഞ്ഞവർഷം നടക്കേണ്ട ഗെയിംസ്‌ കോവിഡ്‌മൂലം ഈവർഷത്തേക്ക്‌ മാറ്റുകയായിരുന്നു. ചൈന മൂന്നാംതവണയാണ്‌ ഏഷ്യൻ ഗെയിംസിന്‌ ആതിഥേയരാകുന്നത്‌. പരിസ്ഥിതിസൗഹൃദ ഗെയിംസിന്റെ സംഘാടനം സാങ്കേതികവിദ്യയുടെ വിസ്‌ഫോടനമാകും. ഒക്‌ടോബർ എട്ടുവരെയാണ്‌ 16 ദിവസത്തെ ഗെയിംസ്‌. നാലുദിവസംമുമ്പ്‌ മത്സരങ്ങൾ തുടങ്ങി. 45 രാജ്യങ്ങളിലെ 12,500 കായികതാരങ്ങൾ അണിനിരക്കും. ഹാങ്ചൗവിലെയും അഞ്ച്‌ സമീപ നഗരങ്ങളിലെയും 54 വേദികളിലാണ്‌ മത്സരം.

1982ലെ ഡൽഹി ഗെയിംസ്‌ മുതൽ തുടർച്ചയായി 10 തവണ ചൈനയ്ക്കാണ്‌ ഓവറോൾ കിരീടം. ഇന്ത്യ ആദ്യ പത്തിൽ ഉൾപ്പെടാറാണ്‌ പതിവ്‌. കഴിഞ്ഞ രണ്ടുതവണയും എട്ടാംസ്ഥാനമാണ്‌. ഇക്കുറി 100 മെഡലാണ്‌ ലക്ഷ്യം. ഇന്ത്യക്കായി ഹോക്കി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങും ബോക്‌സർ ലവ്‌ലിൻ ബൊർഗോഹെയ്‌നും ദേശീയപതാകയേന്തും.

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ത്ത​വ​ണ 61 കാ​യി​ക ഇ​ന​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ല്‍ 41 ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ത്തെ​യാ​ണ് ഇ​ന്ത്യ അ​യ​ച്ചി​രി​ക്കു​ന്ന​ത്. 655 പേ​ര്‍. എ​ന്നാ​ല്‍, അ​രു​ണാ​ച​ലി​ല്‍നി​ന്നു​ള്ള ഇ​ന്ത്യ​ന്‍ വു​ഷു ടീ​മം​ഗ​ങ്ങ​ള്‍ക്ക് വി​സ അ​നു​വ​ദി​ക്കാ​ത്ത​ സം​ഘാ​ട​ക​രു​ടെ ന​ട​പ​ടി​ വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.