തമിഴ് കലാസംവിധായകൻ മിലൻ അന്തരിച്ചു; അന്ത്യം ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ

അസര്‍ബൈജാന്‍: കലാസംവിധായകന്‍ മിലന്‍ (54) ഹൃദയാഘാതത്തേ തുടര്‍ന്ന് അന്തരിച്ചു. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസര്‍ബൈജാനില്‍ എത്തിയതായിരുന്നു അദ്ദേഹം. രാത്രി പതിവ് ചിത്രീകരണ ജോലികള്‍ക്ക് ശേഷം തിരികെ ഹോട്ടല്‍മുറിയില്‍ എത്തി. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍മ്പ് ടീം അംഗങ്ങളെ വിളിച്ചുചേര്‍ത്തു. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് അജിത്ത്, മകിഴ് തിരുമേനി, ഛായാഗ്രാഹകന്‍ നീരവ് ഷാ എന്നിവര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മിലന്റെ മരണം സംഭവിച്ചിരുന്നു. അജിത്തുമായി വളരെ അടുത്ത ബന്ധമാണ് മിലനുള്ളത്. ബില്ല, വീരം, വേതാളം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകൻ മിലനായിരുന്നു. മലയാളത്തില്‍ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999-ല്‍ കലാ സംവിധായകന്‍ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെന്‍, തമിഴന്‍, റെഡ്, വില്ലന്‍, അന്യന്‍ എന്നീ ചിത്രങ്ങള്‍ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്. 2006-ല്‍ കലാപ കാതലന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ഏകന്‍, വേട്ടൈക്കാരന്‍, വേലായുധം, ബോഗന്‍, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയര്‍ച്ചിക്ക് മുമ്പേ മിലന്‍ ചെയ്ത ചിത്രം. മിലന്‍ ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്. ഭാര്യയും മകനുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.