Follow the News Bengaluru channel on WhatsApp

രണ്ടാം ട്വന്റി-20 മത്സരത്തിന് ഒരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും

രണ്ടാം ട്വന്റി-20 മത്സരത്തിന് ഒരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും. ക്രിക്കറ്റ് ആരാധകരെ ആവേശത്തില്‍ ആഴ്ത്തിക്കൊണ്ട് നാളെ ടീം ഇന്ത്യയും ടീം ഓസ്‌ട്രേലിയും ഗ്രൗണ്ടില്‍ ഇറങ്ങും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20 മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.

ഇരു ടീമുകളും മത്സരം നടക്കുന്ന കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തില്‍ ഇന്ന് പ്രാക്ടീസിന് ഇറങ്ങി. മാത്യു വെയ്ഡിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമും, സൂര്യ കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയും മികച്ച ഫോമിലാണ് ഇത്തവണ കളിക്കാൻ എത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലുമണിവരെ ഓസ്‌ട്രേലിയന്‍ ടീമിന്റെയും, വൈകിട്ട് 5 മണിമുതല്‍ 8 വരെ ഇന്ത്യന്‍ ടീമിന്റെയും പരിശീലനം നടന്നു.

നാളെ രാത്രി 7ന് നടക്കുന്ന മത്സരത്തിന് സ്‌പോര്‍ട്‌സ് ഹബ്ബ് പൂര്‍ണ സജ്ജമായിട്ടുണ്ട്. ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്ക് നേടാൻ സാധിക്കാതിരുന്ന വിജയത്തിനാകും മഴ മാറി നിന്നാല്‍ ഞായറാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.