Follow the News Bengaluru channel on WhatsApp

ചൈന മാസ്റ്റേഴ്‌സില്‍ ഇന്ത്യയ്ക്ക് കിരീട നഷ്ടം

ഏഷ്യന്‍ ഗെയിംസ് ചാമ്പ്യൻമാരായ ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടീം സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യത്തിനു ചൈന മാസ്റ്റേഴ്‌സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ഫൈനലില്‍ തോല്‍വി. ലോക അഞ്ചാം നമ്പര്‍ സഖ്യമായ സാത്വിക്- ചിരാഗ്, ചൈനയുടെ തന്നെ ലോക ഒന്നാം നമ്പര്‍ സഖ്യം ലിയാങ് വി കെങ്- വാങ് ചാങ് സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.

മൂന്ന് സെറ്റ് നീണ്ട പോരില്‍ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റ് നേടി തിരിച്ചു വന്നിരുന്നു. എന്നാല്‍ ഒന്നാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കി ചൈനീസ് സഖ്യം ആധിപത്യം സ്ഥാപിച്ചു. ഇന്ത്യന്‍ സഖ്യം പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 10-21, 21-18, 19-21 എന്നിങ്ങനെയാണ്. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും മത്സരം നീണ്ടു.

ഇന്ത്യന്‍ സഖ്യം ഈ വര്‍ഷം മികച്ച ഫോമിലാണ് കളിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്തോനേഷ്യ സൂപ്പര്‍ 1000, കൊറിയ സൂപ്പര്‍ 500, സ്വിസ് സൂപ്പര്‍ 300 പോരാട്ടങ്ങളില്‍ സഖ്യം ഇത്തവണ കിരീടം സ്വന്തമാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.