Follow the News Bengaluru channel on WhatsApp

ഒരു കോടിയില്‍പ്പരം ഡൗണ്‍ലോഡ്; പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ കൂടി നീക്കം ചെയ്ത് ഗൂഗിൾ

ഒരു കോടിയിലധികം ഡൗൺലോഡുകളുള്ള 17 ‘സ്പൈലോൺ’ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സൈബർ സുരക്ഷയിൽ വിദഗ്ധരായ സ്ലോവാക് സോഫ്റ്റ്‌വെയർ കമ്പനി ‘ഇഎസ്ഇടി(ESET )’ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ‘സ്പൈലോൺ’ എന്ന് രേഖപ്പെടുത്തിയ 18 ആപ്പുകൾ ഈ വർഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയിരുന്നു. ഇതിൽ 17 എണ്ണമാണ് ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തി ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നത്. മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട്.

വായ്പയെടുത്തവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നിരവധി രാജ്യങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്തക്കള്‍ ഇത്തരം ആപ്പുകളുടെ കെണിയില്‍ വീണിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ തന്നെ വ്യക്തമാക്കുന്നു. 18 ആപ്ലിക്കേഷനുകളില്‍ പുതിയ പതിപ്പെന്ന നിലയില്‍ ഒരു ആപ് ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയോ അതേ ആപ് പെര്‍മിഷനുകള്‍ ഇപ്പോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

ആൻഡ്രോയിഡ് ഉപയോക്താക്കൾ ഈ ആപ്പുകൾ ഫോണുകളിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യണം. ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ; AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.