Follow the News Bengaluru channel on WhatsApp

നാല് പൊതുമേഖലാ ബാങ്കുകൾ കൂടി ലയിപ്പിച്ചേക്കും; ബാങ്കുകള്‍ ഇവ

 

ന്യൂഡല്‍ഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ചേക്കും. ഇതിന് വേണ്ടിയുള്ള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം ബാങ്ക് മേധാവികളുടെ പ്രത്യേക യോഗം പാര്‍ലമെന്റി ഉപസമിതി വിളിച്ചു ചേര്‍ത്തിരുന്നു. ലയന ശേഷം ബാങ്കിങ് നിയന്ത്രണ നിയമപ്രകാരമുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും എങ്ങനെ ബാധകമാക്കാം എന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിക്കുമെന്നാണ് അഭ്യൂഹം. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ജനുവരി രണ്ടിനും ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളുമായി ജനുവരി 6നും ഗോവയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.

പൊതുമേഖലയില്‍ 27 ബാങ്കുകളാണ് 2017 വരെ ഇന്ത്യയിലുണ്ടായിരുന്നത്. 12 എണ്ണം മാത്രമാണ് ഇപ്പോള്‍ പൊതുമേഖലയില്‍ ഉള്ളത്. 2017 ഏപ്രിലിലാണ് തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT/എസ്.ബി.ടി) അടക്കം 5 അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും കേന്ദ്രം മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് 2019 ഏപ്രിലില്‍ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു. 2020 ഏപ്രിലില്‍ 10 ബാങ്കുകളെ ലയിപ്പിച്ച് 4 വലിയ ബാങ്കുകളാക്കി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലുമാണ് ലയിച്ചത്. ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ യൂണിയന്‍ ബാങ്കിലും ലയിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.