Follow the News Bengaluru channel on WhatsApp

ജര്‍മന്‍ ഇതിഹാസ ഫുട്‌ബോളര്‍ ബെക്കന്‍ബോവര്‍ വിടവാങ്ങി

ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ (78) വിടവാങ്ങ. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസമാണ് ബെക്കന്‍ ബോവര്‍. വെസ്റ്റ് ജര്‍മനിയുടെ നായകനും പ്രതിരോധത്തിലെ ശക്തി കേന്ദ്രവുമായിരുന്നു ബെക്കന്‍ ബോവര്‍.

ഫുട്ബോൾ ലോകം സംഭാവന ചെയ്ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അ​ദ്ദേഹത്തെ വിലയിരുത്തുന്നത്. നാല് തവണ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമായും രണ്ട് തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

വെസ്റ്റ് ജര്‍മനിയുടെ നായകനായി 1974ല്‍ ലോകകപ്പ് നേടിയിട്ടുണ്ട്. 1966ല്‍ രണ്ടാം സ്ഥാനവും 1970ല്‍ മൂന്നാം സ്ഥാനവും. പരിശീലകനെന്ന നിലയില്‍ 1990ലാണ് ലോകകപ്പ് കിരീട നേട്ടം.

ക്ലബ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്കിനായി ദീര്‍ഘ നാള്‍ കളിച്ചു. ക്ലബിന്റെ ഇതിഹാസ താരം. നാല് ബുണ്ടസ് ലീഗ, നാല് ജര്‍മന്‍ കപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് കോസ്‌മോസ്, ഹാംബര്‍ഗര്‍ എസ്‌വി എന്നിവയിലും കളിച്ചു. വെസ്റ്റ് ജര്‍മനിക്ക് പുറമെ ബയേണ്‍ മ്യൂണിക്ക്, ഫ്രഞ്ച് ടീം മാഴ്‌സ തുടങ്ങിയ ടീമുകളേയും പരിശീലിപ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.