Follow the News Bengaluru channel on WhatsApp

ആർസിബി ടീമിൽ കളിച്ചില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി താരം

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. 2008 ഇന്ത്യൻ പ്രീമിയർ ലീഗിനോട് അനുബന്ധിച്ച് നടന്ന കാര്യങ്ങളെപ്പറ്റിയാണ് പ്രവീൺകുമാർ വെളിപ്പെടുത്തിയത്.

ആർസിബിക്ക് വേണ്ടി ആദ്യ സീസണിൽ കളിച്ചില്ലെങ്കിൽ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഐപിഎൽ ഫൗണ്ടറായ ലളിത് മോദി പറഞ്ഞിരുന്നു എന്നാണ് പ്രവീൺ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ടീമിനായി കളിക്കാനാണ് താൻ താല്പര്യപ്പെട്ടതെന്നും, അവസാനം ലളിതിന്റെ ഭീഷണിക്ക് വഴങ്ങേണ്ടി വരികയായിരുന്നുവെന്നും പ്രവീൺ കുമാർ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രവീൺ ഇക്കാര്യം പറഞ്ഞത്.

പരിശീലന സമയത്ത് ഒരാൾ വന്ന് എന്നെ കുറച്ചു പേപ്പറിൽ സൈൻ ചെയ്യിച്ചു. അതൊരു കോൺട്രാക്ടാണ് എന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് ലളിത് മോദി എന്നെ വിളിക്കുകയും കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രവീൺ കുമാർ പറഞ്ഞു.

ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ അമ്പയർമാരുടെ പിഴവുകളെ പറ്റിയും പ്രവീൺ വെളിപ്പെടുത്തി. അമ്പയർ എറാസ്മസിന്റെ ചില തീരുമാനങ്ങൾ വലിയ ദുരന്തങ്ങളായി മാറാറുണ്ട് എന്ന് പ്രവീൺ പറഞ്ഞു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം അമ്പയറാണ് എറാസ്മസ് എന്നാണ് പ്രവീണിന്റെ പക്ഷം.

മുമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ബോളിൽ കൃത്രിമം കാട്ടുന്നു എന്ന ആരോപണവുമായി പ്രവീൺ കുമാർ രംഗത്ത് എത്തിയിരുന്നു. എല്ലാ ടീമുകളും പന്ത് ചുരണ്ടാറുണ്ടെന്നും എന്നാൽ പാക്കിസ്ഥാൻ ബോളർമാർ അത് വളരെയേറെ തവണ ആവർത്തിക്കാറുണ്ടെന്നും പ്രവീൺ പറഞ്ഞു. റിവേഴ്സ് സിംഗ് ലഭിക്കുന്നതിനായി ആണ് പാകിസ്ഥാൻ ബോളർമാർ ഇത്തരത്തിൽ മോശം പ്രവർത്തകർ നടത്തുന്നത് എന്നായിരുന്നു പ്രവീണിന്റെ പ്രസ്താവന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.